Connect with us

National

തരൂരിന്റെ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

Published

|

Last Updated

ന്യൂഡല്‍ഹി: ശശി തരൂരിന്റെ വിവാദ പ്രസ്താവനകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന് ഇന്നലെ രാഹുല്‍ പ്രവര്‍ത്തക സമിതിയില്‍ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ശശി തരൂരിനോട് ഇക്കാര്യത്തില്‍ രാഹുല്‍ നേരിട്ട് സംസാരിച്ചതായും വിവരങ്ങളുണ്ട്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തരൂര്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശവും മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന ഇന്നലത്തെ ട്വീറ്റും വിവാദമായിരുന്നു.
2019ല്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കുമെന്നും രാജ്യത്തെ ഹിന്ദു പാക്കിസ്ഥാന്‍ ആക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന ബി ജെ പി പ്രവര്‍ത്തകര്‍ ശശി തരൂരിന്റെ ഓഫീസ് ആക്രമിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

Latest