മസ്ജിദുല്‍ അഖ്‌സയിലേക്ക് ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചുകയറി

Posted on: July 22, 2018 10:51 pm | Last updated: July 22, 2018 at 10:51 pm

ജറൂസലം: ആയിരത്തോളം വരുന്ന ജൂത കുടിയേറ്റക്കാര്‍ കിഴക്കന്‍ ജൂറസലമിലെ മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറി. ജൂത ക്ഷേത്രം തകര്‍ന്നതിന്റെ സ്മരണയുടെ ഭാഗമായാണ് ഈ നടപടിയെന്നും 1023 കുടിയേറ്റക്കാര്‍ സുരക്ഷാ സൈന്യത്തിന്റെ അകമ്പടിയോടെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചുവെന്നും ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റക്കാര്‍ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അകത്തുകയറി ഇസ്‌റാഈല്‍ സൈന്യം സുരക്ഷാക്രമീകരങ്ങള്‍ നടത്തിയിരുന്നു.