സിറിയിയല്‍ നിന്ന് നാനൂറിലധികം സന്നദ്ധ പ്രവര്‍ത്തകരെ ഇസ്‌റാഈല്‍ ഒഴിപ്പിച്ചു

Posted on: July 22, 2018 10:47 pm | Last updated: July 22, 2018 at 10:47 pm

ജറൂസലം: യുദ്ധ കലുഷിതമായ സിറിയയില്‍ നിന്ന് വൈറ്റ് ഹെല്‍മറ്റ് സന്നദ്ധ സംഘത്തില്‍പ്പെട്ട നാനൂറിലധികം പേരെ ഇസ്‌റാഈല്‍ സൈന്യം ഒഴിപ്പിച്ചു. ഇസ്‌റാഈല്‍ അധിനിവിഷ്ട ഗോലന്‍ കുന്നുകള്‍വഴി ജോര്‍ദാനിലേക്കാണ് ഇവരെ ഒഴിപ്പിച്ചതെന്ന് ഇസ്‌റാഈല്‍ അറിയിച്ചു.

സിറിയയിലെ യുദ്ധമേഖലകളില്‍ സ്വയംസന്നദ്ധരായി സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നവരാണ് വൈറ്റ് ഹെല്‍മറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ സംഘം. വൈറ്റ് ഹെല്‍മറ്റ് സംഘം വിമതരെ സഹായിക്കുന്നുവെന്ന് നേരത്തെ സിറിയന്‍ സൈന്യവും റഷ്യയും ആരോപിച്ചിരുന്നു.

അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും അഭ്യര്‍ഥനപ്രകാരമാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ഇസ്‌റാഈല്‍ അധികൃതര്‍ അറിയിച്ചു.