Connect with us

National

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന ബന്ധം പൊളിയുന്നു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന സഖ്യം വിടാനൊരുങ്ങി ബിജെപി. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഒറ്റക്ക് സജ്ജമാകണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മുംബൈയില്‍ സംസ്ഥാന നേതാക്കളുടെയും എം.പിമാരുടെയും യോഗത്തിലാണ് അമിത് ഷായുടെ നിര്‍ദേശം. ശിവസേന പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അമിത് ഷാ പറയുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറിനെതിരായ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭ വോട്ടിനിട്ട് തള്ളിയെങ്കിലും എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ നീക്കം.

അടുത്തകാലത്തായി ബിജെപിയും ശിവസേനയും തമ്മില്‍ അത്ര നല്ല ബന്ധമല്ല. പലവേളയിലും നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അവിശ്വാസപ്രമേയത്തില്‍ പിന്തുണ ആവശ്യപ്പെട്ട് അമിത് ഷാ, ഉദ്ധവ് താക്കറെയെ ഫോണില്‍ നിരന്തരം വിളിച്ചെങ്കിലും ഉദ്ധവ് താക്കറെ സംസാരിക്കാന്‍ തയ്യാറാകാതിരുന്നതും ബന്ധം വളഷാക്കിയിരുന്നു.

Latest