Connect with us

Gulf

ഒടുവില്‍ അബുദാബി- മംഗലാപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

Published

|

Last Updated

അബുദാബി: അനിശ്ചിതത്വത്തിന് വിരാമമിട്ട് അബുദാബിയില്‍ നിന്നും മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം ഇന്ന് ഉച്ചക്ക് 2.50 ന് പുറപ്പെട്ടു. ഇന്നലെ രാത്രി 12.30 പോകേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിന്റെ കാരണം പറഞ്ഞ് അനിശ്ചിതമായി വൈകിയത്. സാങ്കേതിക തകരാണ് വിമാനം വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അബുദാബി ഏരിയ മാനേജര്‍ രഞ്ജന്‍ ദത്ത സിറാജിനോട് പറഞ്ഞു.

നേരത്തെ, കുട്ടികളും കുടുംബങ്ങളും അടക്കം 180 യാത്രക്കാരുണ്ടായിരുന്ന വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. പുറപ്പെടേണ്ടിയിരുന്ന സമയം കഴിഞ്ഞിട്ടും പുറപ്പെടാത്തത് ചോദ്യം ചെയ്ത യാത്രക്കാരോട് സാങ്കേതിക തകരാറാണ് കാരണമെന്നും പുലര്‍ച്ചെ രണ്ടിന് പുറപ്പെടുമെന്നും ആദ്യം അറിയിച്ചെങ്കിലും പുറപ്പെട്ടില്ല. രാവിലെ നാലിന് യാത്രക്കാര്‍ ബഹളം വെച്ചത് കാരണം എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പ്രശ്‌നത്തില്‍ ഇടപെടുകയും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്ത് നല്‍കാം എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഒടുവില്‍ ഇന്ന് ഉച്ചക്ക് 2.50ന് വിമാനം പുറപ്പെടുകയായിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest