മലപ്പുറം വളാഞ്ചേരിയില്‍ മിനി ബസ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരുക്ക്

Posted on: July 22, 2018 7:01 pm | Last updated: July 22, 2018 at 7:42 pm
SHARE

മലപ്പുറം: വളാഞ്ചേരി വെങ്ങാട് ചേറ്റുപാറയില്‍ മിനിബസ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമണ്ണൂര്‍- വെങ്ങാട് വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here