ഹജ്ജ്: പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി; അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ തിരിച്ചയച്ചു

Posted on: July 22, 2018 6:50 pm | Last updated: July 24, 2018 at 11:20 pm

മക്ക: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഹജ്ജ് അനുമതി പത്രമില്ലാതെ (തസ്‌രീഹ്) മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 72,037 പേരെയും 30,449 വാഹനങ്ങളും തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക്‌പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.