Connect with us

Kerala

ഓണ്‍ലൈന്‍ വഴിയുള്ള ചാരായ വാറ്റുപകരണങ്ങളുടെ വില്‍പ്പനക്കെതിരെ എക്‌സൈസ് നടുപടി തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുള്ള ചാരായ വാറ്റ് ഉപകരങ്ങളുടെയും ലഹരി ഗുളികളുടേയും വില്‍പ്പനക്കെതിരെ എക്‌സൈസ് രംഗത്ത്. ഇത്തരം സൈറ്റുകള്‍ക്കെതിരെ നടപടി തുടങ്ങിയതോടെ ഇത്തരം സാധനങ്ങളുടെ വില്‍പ്പന പരസ്യങ്ങള്‍ പല ഓണ്‍ലൈന്‍ സൈറ്റുകളും പിന്‍വലിച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇത്തരം സാധനങ്ങള്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ തന്നെ ഓര്‍ഡര്‍ നല്‍കിയാണ് വില്‍പ്പനക്കാര്യം സ്ഥിരീകരിച്ചത്. പ്രമുഖ വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഈ കമ്പനികളുടെ സംസ്ഥാനത്തെ പ്രതിനിധികളെ എക്‌സൈസ് കമ്മീഷണര്‍ വില്‍പ്പനക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest