ഉത്തര്‍പ്രദേശില്‍ ട്രക്ക് രണ്ട് ബൈക്കിലും രണ്ട് സൈക്കിളിലും ഇടിച്ച് ആറ് പേര്‍ മരിച്ചു

Posted on: July 22, 2018 12:50 pm | Last updated: July 22, 2018 at 7:02 pm
SHARE

ജോന്‍പുര്‍: ഉത്തര്‍പ്രദേശിലെ ജലാല്‍പൂരിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ഇവരെ ഗുരുതരാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വരാണസിയിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ട്രക്ക് രണ്ട് ബൈക്കിലും രണ്ട് സൈക്കിളിലും ഇടിച്ചാണ് അപകടം. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജോന്‍പുര്‍-വരാണസി ദേശീയപാതയില്‍ ചൗമുഹന്തിയിലാണ് ഇന്ന രാവിലെ അപകടം നടന്നത്. പരുക്കേറ്റവരില്‍ ഒരു സത്രീയും ഉള്‍പ്പെടും. അപകടം വരുത്തിയ ട്രെയിലര്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.