ജലന്തര്‍ ബിഷപ്പില്‍നിന്നും ഭീഷണി: കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് സുരക്ഷയേര്‍പ്പെടുത്തും

Posted on: July 22, 2018 12:31 pm | Last updated: July 22, 2018 at 3:44 pm
SHARE

കുറുവിലങ്ങാട്: ജലന്തര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീ താമസിക്കുന്ന കുറുവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിന് സുരക്ഷയേര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ബിഷപ്പില്‍നിന്നും കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നതരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കന്യാസ്ത്രീക്ക് സുരക്ഷയൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here