ജപ്പാനില്‍ അത്യുഷ്ണത്തില്‍ 30 മരണം

Posted on: July 22, 2018 11:26 am | Last updated: July 22, 2018 at 1:57 pm
SHARE

ടോക്യോ: ജപ്പാനില്‍ കടുത്ത ചൂടിനെത്തുടര്‍ന്ന് 30 പേര്‍ മരിച്ചു. അത്യുഷ്ണത്തെത്തുടര്‍ന്ന് ആയിരത്തിലധികംപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ജപ്പാനില്‍ താപനില 40 ഡിഗ്രിയിലധികമാണ്. ചില സംസ്ഥാനങ്ങളില്‍ 38 ഡിഗ്രിവരെയാണ് താപനില.

ഉഷ്ണത്തെ നേരിടാന്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം പശ്ചിമ ജപ്പാനില്‍ കനത്ത മഴ തുടരുകയാണ്. ഇവിടത്തെ രക്ഷാപ്രവര്‍ത്തനങ്ങളെ കഠിന ചൂട് പ്രതികൂലമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.