കാട്ടാന ആക്രമണം: കന്യാസ്ത്രീ മന്ത്രി രാജുവിന്റെ കാറ് തടഞ്ഞു

Posted on: July 22, 2018 10:51 am | Last updated: July 22, 2018 at 11:28 am
SHARE

ഷോളയൂര്‍: കാട്ടാന ശല്യംകൊണ്ട് പൊറുതിമുട്ടിയ ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസികളുടെ ദുരിതം നേരിട്ട് കാണിച്ചുകൊടുക്കാനായി കന്യാസ്ത്രീ മന്ത്രിയുടെ കാറ് തടഞ്ഞു. കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സിയാണ് ഷോളയൂരില്‍ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യാനായി പോവുകയായിരുന്ന മന്ത്രി കെ രാജുവിനെ വഴിയില്‍ തടഞ്ഞത്.

ഷോളയൂര്‍ അങ്ങാടിക്കടുത്തുള്ള പ്രധാന റോഡില്‍ സ്ഥിതി ചെയ്യുന്ന കോണ്‍വെന്റിന്റെ ഗേറ്റും ചുമരും കന്നുകാലിത്തൊഴുത്തും നിരവധി തവണയാണ് കാട്ടാനകള്‍ തകര്‍ത്തത്. കൂടാതെ ഇവിടത്തെ ക്യഷികളും നശിപ്പിച്ചു. ഇക്കാര്യം നേരിട്ട് കാണിക്കാനും പരിഹാരം കാണാനുമാണ് സിസ്റ്റര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. കാറില്‍നിന്നും പുറത്തിറങ്ങി നാശനഷ്ടങ്ങള്‍ നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി കാറില്‍നിന്നും പുറത്തിറങ്ങിയില്ല. പ്രശ്‌നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിച്ച് പരിഹാരം കാണാന്‍ അവസരമൊരുക്കാമെന്നു പറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരീരേശന്‍ കന്യാസ്ത്രീയെ പിന്തിരിപ്പിക്കുകയും മന്ത്രിയുടെ കാറിനെ കടത്തിവിടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here