ജിഎസ്ടി കുറച്ചു: ഗ്യഹോപകരണങ്ങളുടെ വില കുറയും

Posted on: July 21, 2018 10:27 pm | Last updated: July 22, 2018 at 10:15 am

ന്യൂഡല്‍ഹി: ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ജിഎസ്ടി നിരക്കുകള്‍ കുറച്ചതോടെ ഗ്യഹോപകരണങ്ങളുടെ വില കുറയും . 27 ഇഞ്ച് വരെയുള്ള ടിവി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഇസ്തിരിപ്പെട്ടി ,മിക്‌സി, വീഡിയോ ഗെയിം, വാക്വം ക്ലീനറുകള്‍ തുടങ്ങിയവയുടെ വിലയാണ് കുറയുക.

നേരത്തെ 28 ശതമാനം നികുതി ചുമത്തിയിരുന്ന ഈ ഗ്യഹോപകരണങ്ങളെ 18 ശതമാനം നികുതിയിലേക്ക് മാറ്റിയതാണ് വില കുറയാന്‍ കാരണം. ഇതിന് പുറമെ ആയിരം രൂപ വരെയുള്ള ചെരിപ്പുകള്‍, ഹാന്‍ഡ് ബാഗുകള്‍ തുടങ്ങിയവയുടെ നികുതിയും കുറച്ചിട്ടുണ്ട്. പുതിയ നികുതി നിരക്കുകള്‍ ഈ മാസം 27 മുതല്‍ നിലവില്‍ വരും.