കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: July 21, 2018 8:45 pm | Last updated: July 22, 2018 at 10:15 am
SHARE

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി. കുല്‍ഗാമിലെ മുതല്‍ഹാമ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കവെ പുലര്‍ച്ചയോടെയാണ് സലീം ഷായെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

ഇദ്ദേഹത്തിനായി തിരച്ചില്‍ നടത്തവെയാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് മ്യതദേഹം കണ്ടെത്തിയത്. ലഷ്‌കര്‍ ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here