Connect with us

Gulf

റിയാദില്‍ പക്ഷിപ്പനി കണ്ടെത്തി ;വിപണന കേന്ദ്രം അടച്ചു

Published

|

Last Updated

റിയാദ്: റിയാദിലെ അസീസിയ മാര്‍ക്കറ്റില്‍ താറാവ് വിപണന കേന്ദ്രത്തില്‍ വിതരണം ചെയ്യുന്ന താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണന കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി .എച്ച്5എ്ന്‍8 വൈറസ് താറാവുകളില്‍ കണ്ടെത്തിയ ഉടന്‍ തന്നെ എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചതായും അസീസിയയിലെ മാര്‍ക്കറ്റ് അടച്ചതായും പരിസ്ഥിതി, കാര്‍ഷിക മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അബാല്‍ഖൈല്‍ അറിയിച്ചു .

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അസീസിയ ചന്തയിലേക്ക് ആളുകള്‍ പോവുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട് .പരിസ്ഥിതി, കാര്‍ഷിക മന്ത്രാലയം,റിയാദ് മുസിപ്പാലിറ്റി , റിയാദ് ഹെല്‍ത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ്, ധനകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ പ്രത്യേക കര്‍മ പരിപാടിക്കും മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്.

അവസാനമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത് . ഇത് നിയന്ത്രിക്കുന്നതില്‍ മന്ത്രാലയം വിജയിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ 8002470000 എന്ന നമ്പരില്‍ അറിയിക്കണമെന്നും മന്ത്രാലയം പറഞ്ഞു