അനിശ്ചിതത്വത്തിന് വിരാമം : ആന്റണി ആല്‍ബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

Posted on: July 21, 2018 7:51 pm | Last updated: July 21, 2018 at 7:51 pm
SHARE

ദമ്മാം : രണ്ട് മാസം മുന്‍പ് ദമ്മാമിലെ സഫ്‌വയില്‍ പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ച കൊല്ലം സ്വദേശി ആന്റണി ആല്‍ബര്‍ട്ടിന്റെ (58) മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച ജന്മനാടായ മാങ്ങാടേക്ക് കൊണ്ടുപോവും.
കഴിഞ്ഞ 28 വര്‍ഷമായി സൗദിയിലെ സ്വകാര്യ കമ്പനിയില്‍ െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു ആന്റണി .ജോലി ചെയ്തിരുന്ന സ്ഥാപനം ശമ്പള കുടിശ്ശികയും,സേവന ആനുകൂല്യങ്ങളും നല്‍കാത്തതില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിക്കാനുള്ള എന്‍.ഒ.സി നല്‍കിയില്ല .

രണ്ടാഴ്ച്ചമുന്പാണു ജോലിചെയ്തിരുന്ന സ്ഥാപനം ആന്റണിയുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്കു നല്‍കിയത് .ഇതിനിടെ ആന്റണിയുടെ മരണം റോഡില്‍ കുഴഞ്ഞുവീണ മരണമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം നാട്ടിലേക്കയക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.,സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി പോസ്?റ്റ്?മോര്‍ട്ടം ഒഴിവാക്കി മൃതദേഹം നാട്ടില്‍ അയക്കുന്നതിന് എംബസി അനുമതി പത്രം നല്‍കുകയും അനുമതിപത്രം പ്രോസിക്യൂഷന്? കൈമാറുകയും ചെയ്തതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയായിരുന്നു . ദമ്മാം ഗവര്‍ണറേറ്റില്‍ നിന്നും ഞായറാഴ്ച അന്തിമ രേഖ ലഭിക്കുന്നതോടെ തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകരും