പതിനാറുകാരിയെ സുഹ്യത്തും ഏഴ് പേരും ചേര്‍ന്ന് പീഡിപ്പിച്ചു

Posted on: July 21, 2018 7:43 pm | Last updated: July 21, 2018 at 7:43 pm
SHARE

പുതുച്ചേരി: പോണ്ടിച്ചേരിയില്‍ 16കാരിയെ സുഹ്യത്തും മറ്റ് ഏഴ് പേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. റെഡ്ഡിയാപുരത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ അടുത്തിടെ പരിചയപ്പെട്ട സുഹ്യത്ത് വഴുത്തവൂരിന് സമീപത്തെ ക്യഷിയിടത്തിലെത്തിച്ച് ആദ്യം പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ തന്റെ ഏഴ് സുഹ്യത്തുക്കളേയും ഇവിടേക്ക് വിളിച്ചു വരുത്തി . തുടര്‍ന്ന് ഇവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കായി തിരുക്കനൂര്‍ പോലീസ് അന്വേഷണം തുടങ്ങി.