സാനിറ്ററി നാപ്കിന് ഇനിമുതല്‍ നികുതിയില്ല

Posted on: July 21, 2018 6:59 pm | Last updated: July 21, 2018 at 6:59 pm
SHARE

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്നും ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. സാനിറ്ററി നാപ്കിനുകള്‍ക്ക് 12 ശതമാനം നികുതിയേര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

തുടര്‍ന്ന് പിഗ്മന്റ് കമ്മറ്റി അധിക നികുതിയൊഴിവാക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി കൗണ്‍സിലിന് ശിപാര്‍ശ നല്‍കി. ഈ സാഹചര്യത്തിലാണ് സാനിറ്ററി നാപ്കിനെ നികുതി രഹിത ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here