ഇടതുമുന്നണി വിപുലീകരണത്തിന് സിപിഎം തീരുമാനം

Posted on: July 21, 2018 6:09 pm | Last updated: July 22, 2018 at 10:14 am
SHARE

തിരുവനന്തപുരം: കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഎം തീരുമാനം . ഇന്ന് ചേര്‍ന്ന സംസ്ഥാന സമതിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലെടുക്കണമെന്ന് തീരുമാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വിപുലീകരണം നിരവധി കക്ഷികള്‍ക്ക് മുന്നണിയിലേക്ക് വഴിയൊരുക്കും.

മുന്നണിയെ പുറത്തുനിന്നും പിന്തുണക്കുന്ന ജനതാദള്‍ വീരേന്ദ്ര കുമാര്‍ വിഭാഗമാണ് മുന്നണി പ്രവേശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്ന കക്ഷികളിലൊന്ന്. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് -ഫ്രാന്‍സിസ് വിഭാഗം, ആര്‍ ബാലക്യഷ്ണ പിള്ള വിഭാഗം എന്നിവരും മുന്നണി പ്രവേശം കാത്തിരിക്കുകയാണ്.