ചെന്നൈ: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയെ മണ്ടനെന്ന് വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തിയ സുബ്രഹ്മണ്യന്‍ സ്വാമി ,
നരേന്ദ്ര മോദി വൈദ്യ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ആ മണ്ടന്‍ ആലിംഗനം ചെയ്യുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ല. റഷ്യക്കാരും ഉത്തര കൊറിയക്കാരും ശത്രുക്കള്‍ക്ക് മേല്‍ ഇങ്ങനെയാണ് വിഷ സൂചി കുത്തിയിറക്കുക. നമോ അടിയന്തിരമായി വൈദ്യപരിശോധന നടത്തി സുനന്ദയുടെ കൈയില്‍ കാണപ്പെട്ടതുപോലുള്ള ദ്വാരമുണ്ടോയെന്ന് നോക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ വളരെ ആകസ്മികമായാണ് രാഹുല്‍ ഗാന്ധി മോദിയെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്തത്.