Connect with us

Kerala

വയനാട്ടില്‍ ബംഗാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

Published

|

Last Updated

വയനാട്: മേപ്പാടിയില്‍ റിസോര്‍ട്ട് നിര്‍മാണ തൊഴിലാളികളെ ബന്ദികളാക്കിയത് വിക്രം ഗൗഡയും സോമനുമടക്കമുള്ള മാവോയിസ്റ്റ് സംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ മൂന്ന് ബംഗാള്‍ സ്വദേശികളില്‍നിന്നും വിശദമായ മൊഴിയെടുത്തതില്‍നിന്നാണ് മാവോയിസ്റ്റുകളായ വിക്രം ഗൗഡയേയും സോമനേയും തിരിച്ചറിഞ്ഞത്. മാവോയിസ്റ്റുകള്‍ അതിര്‍ത്തി കടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തമിഴ്‌നാട് പോലീസിലും വിവരമറിയിച്ചിട്ടുണ്ട്. കള്ളാടിയില്‍നിന്നും സംഘം ആനക്കാംപൊയില്‍ വഴി രക്ഷപ്പെടാനുള്ള പഴുതുകളും അന്വേഷണ സംഘം അടച്ചു

---- facebook comment plugin here -----

Latest