Connect with us

Kerala

കാലവര്‍ഷക്കെടുതി: അടിയന്തര ധനസഹായം നല്‍കുമെന്ന് കിരണ്‍ റിജിജു

Published

|

Last Updated

ആലപ്പുഴ: കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വലിയ ദുരിതമാണ് ഉണ്ടായതെന്നും മഴക്കെടുതി നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടും കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ സംഘം ഡല്‍ഹിക്ക് മടങ്ങി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കൃഷിമന്ത്രി വിഎസ്. സുനില്‍ കുമാര്‍ എന്നിവരും കേന്ദ്ര സംഘത്തെ അനുഗമിച്ചു.

കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കിരണ്‍ റിജിജു നേരത്തെ പറഞ്ഞിരുന്നു. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം കേന്ദ്ര നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest