കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് സൈനികര്‍ക്ക് പരുക്ക്

Posted on: July 21, 2018 2:46 pm | Last updated: July 21, 2018 at 5:49 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. ബുംസു ഗ്രാമത്തിലാണ് സംഭവം. തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ, കുപ്‌വാര ജില്ലയിലെ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം കുപ്‌വാരയില്‍ നുഴഞ്ഞുകയറ്റശ്രമത്തിനിടെ ആറ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.