പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; രാജസ്ഥാനില്‍ ഒരാളെ തല്ലിക്കൊന്നു

Posted on: July 21, 2018 9:42 am | Last updated: July 21, 2018 at 4:40 pm

ജയ്പൂര്‍: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ആല്‍വാറിലെ രാംഗഢില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഹരിയാനക്കാരനായ അക്ബര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി്.

കഴിഞ്ഞ വര്‍ഷവും പശുക്കടത്ത് ആരോപിച്ച് ആള്‍വാറില്‍ ഒരാളെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നിരുന്നു. ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെയാണ് കൊലപ്പെടുത്തിയത്. ജയ്പൂരില്‍ നിന്ന് പശുവിനെ വാങ്ങി മടങ്ങുകയായിരുന്ന പെഹ്‌ലുഖാനെ ആല്‍വാര്‍ ജില്ലയിലെ ബെഹ്രോര്‍ ഗ്രാമത്തില്‍ വെച്ചാണ് കൊലപ്പെടുത്തിയത്.