കരിപ്പൂരില്‍ 23.69 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Posted on: July 21, 2018 12:39 am | Last updated: July 21, 2018 at 12:39 am
SHARE

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് പേരില്‍ നിന്നായി 23,69,074 രൂപക്കുള്ള 774.7 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട് ആവിലോറ പിലാവുള്ളതില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, താമരശ്ശേരി കാരങ്ങാട്ട് മലയില്‍ വട്ടക്കോവുവില്‍ മുഹമ്മദ് ആദില്‍, കണ്ണൂര്‍ ചെറുപറമ്പ് തുറക്കുന്ന് കരുവാരത്ത് മൂസ എന്നിവരാണ് സ്വര്‍ണക്കടത്തുമായി പിടിയിലായത്.

നിസാര്‍ 14,47,380 രൂപക്കുള്ള 437 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം ഡിന്നര്‍ പ്ലേറ്റിന്റെ അടിഭാഗത്ത് ഒട്ടിച്ചും ആദില്‍ 4,55,195 രൂപയുടെ 149 ഗ്രാം സ്വര്‍ണം ബെല്‍റ്റിന്റെ ബക്കിളായും മൂസ 4,66,499 രൂപക്കുള്ള 152.7 ഗ്രാം സ്വര്‍ണം ചെറിയ തകിടുകളാക്കിയുമായിരുന്ന ഒളിപ്പിച്ച് കടത്തിയിരുന്നത്. നിസാര്‍ ഷാര്‍ജയില്‍ നിന്നും ആദില്‍, മൂസ എന്നിവര്‍ ദുബൈയില്‍ നിന്നുമാണ് എത്തിയിരുന്നത്.