Connect with us

Kerala

വര്‍ഗീയതക്കെതിരെ ജാഗ്രത വേണം: സി പി എം

Published

|

Last Updated

തിരുവനന്തപുരം: ക്യാമ്പസുകളിലെ വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സമിതി. മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം സമൂഹത്തില്‍ പാര്‍ട്ടിക്കെതിരെ തെറ്റായ ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്.

എസ് ഡി പിഐയും ക്യാമ്പസ് ഫ്രണ്ടും വര്‍ഗീയ സംഘടനകള്‍ തന്നെയാണ്. ഈ സംഘടനകളോട് ഒരുതരത്തിലുമുള്ള ബന്ധവും പാടില്ല. ശക്തമായ പ്രതിഷേധ പരിപാടികള്‍ വര്‍ഗീയതക്കെതിരെ സംഘടിപ്പിക്കണം. ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ തന്നെയാണ് ന്യൂനപക്ഷ വര്‍ഗീയതയും. കോളജ് ക്യാമ്പസുകളില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വര്‍ഗീയതക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

എസ് ഡി പി ഐയെയും ആര്‍ എസ് എസിനെയും ഒറ്റപ്പെടുത്തുന്നതിന് ക്യാമ്പയിന്‍ സംഘടിപ്പിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എസ് ഡി പി ഐയുടെ പിന്തുണയോടെ അധികാരത്തില്‍ സി പി എം പ്രതിനിധികള്‍ ഉണ്ടെങ്കില്‍ ആ സ്ഥാനങ്ങള്‍ രാജിവെക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറ്റിയറ്റ് യോഗം തീരുമാനിച്ചിരുന്നു. സി പി എം കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പവര്‍ത്തനങ്ങളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്തു.