ഇരുപതുകാരിയെ 40 പേര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി

Posted on: July 20, 2018 11:48 pm | Last updated: July 20, 2018 at 11:48 pm

ചണ്ഡീഗഢ്: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. ഹരിയാന പാഞ്ച്കുള ജില്ലയിലെ മോര്‍ണി ഹില്‍ മേഖലയില്‍ 20കാരിയെ 40 പേര്‍ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നാല് ദിവസമായാണ് ബലാത്സംഗം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്നും പോലീസ് അറിയിച്ചു.

തന്നെ ഒരു ഗസ്റ്റ് ഹൗസില്‍ തടവില്‍ പാര്‍പ്പിച്ച് നാല് ദിവസമായി നാല്‍പ്പത് പേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി മാനിമജ്‌റ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കപറയുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞാണ് അറസ്റ്റിലായ പ്രതികളിലൊരാള്‍ യുവതിയെ മോര്‍ണി ഹില്‍സില്‍ എത്തിച്ചത്.