Connect with us

International

ബ്രിട്ടന്‍ ചാരപ്രവര്‍ത്തനത്തിന് കുട്ടികളെ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

Published

|

Last Updated

ലണ്ടന്‍: ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് അധികൃതര്‍ കുട്ടികളെ പരമാവധി ഉപയോഗപ്പെടുത്തുന്നതായി ബ്രിട്ടന്‍ പുറത്തുവിട്ട പാര്‍ലിമെന്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ രഹസ്യാന്വേഷണത്തിന് നിയോഗിക്കപ്പെട്ടതാതി ഹൗസ് ഓഫ് ലോര്‍ഡ്‌സ് റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടികളെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ബ്രിട്ടന്റെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് റിവ്യൂ കമ്മിറ്റി പറഞ്ഞു. ഇത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും അവര്‍ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. ഈ മാസം 12നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ 18 വയസ്സിന് താഴെയുള്ള എത്ര കുട്ടികള്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

ക്രിമിനല്‍ സംഘങ്ങളെ കുറിച്ചറിയാനും അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും കുട്ടികളുടെ പ്രവ ര്‍ത്തനം ഏറെ പ്രയോജനപ്രദമാണെന്നും അതേസമയം, എണ്ണത്തില്‍ വളരെ കുറഞ്ഞ കുട്ടികള്‍ മാത്രമാണ് ഇതിന് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ബ്രിട്ടന്റെ ഈ നടപടി ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.