Connect with us

International

ഇസ്‌റാഈല്‍ വ്യോമാക്രമണം ശക്തമാക്കി; ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

Published

|

Last Updated

ഗാസ: ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. മൂന്ന് ഫലസ്തീനികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ ഒരു വിമാനത്തിന് നേരെ ഗാസയുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമാക്രമണമെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചു.

ഗാസ മുനമ്പിലെ കിഴക്കന്‍ റാഫയിലായിരുന്നു ആക്രമണമെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഹമാസിന്റെ കീഴില്‍ അതിര്‍ത്തിയില്‍ പോലീസായി സേവനം ചെയ്യുന്ന ആളാണ് കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ഖസ്സാം ബ്രിഗേഡിലെ അംഗമാണ് കൊല്ലപ്പെട്ട യുവാവെന്ന് മറ്റു ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫലസ്തീനികള്‍ അതിര്‍ത്തിയില്‍ നടത്തുന്ന അതിക്രമങ്ങളോട് ശക്തമായി പ്രതികരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണിമുഴക്കിയിരുന്നു.

Latest