വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ മൂന്ന് പേരെ ബന്ദിയാക്കി

Posted on: July 20, 2018 8:03 pm | Last updated: July 21, 2018 at 9:43 am
SHARE

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ മൂന്ന് പേരെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. മേപ്പാടി എമറാള്‍ഡ് എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബന്ദിയാക്കിയിരിക്കുന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സായുധ സംഘമാണ് തൊഴിലാളികളെ ബന്ദിയാക്കിയത്. പിടിയിലായവരില്‍ നിന്ന് ഒരു തൊഴിലാളി രക്ഷപ്പെട്ടു.