Connect with us

National

വാട്‌സാപില്‍ നിയന്ത്രണം: ഇന്ന് മുതല്‍ ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങളയക്കാനാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സാപില്‍ ഇനി മുതല്‍ ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനാകില്ല. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തികളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഇത് ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും.

ഇതിന് പുറമെ മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. വാട്‌സാപിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്പനി അധിക്യതര്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest