ഏഴ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം : 16കാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Posted on: July 20, 2018 1:14 pm | Last updated: July 20, 2018 at 8:06 pm

ന്യൂഡല്‍ഹി: ഹരിയാന ഗുര്‍ഗോണിലെ സ്വകാര്യ സ്‌കൂളില്‍വെച്ച് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 16 വയസുകാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. 60 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നാരോപിച്ചാണ് പ്രതിഭാഗം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

എന്നാല്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്നും കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 60 ദിവസമല്ല 90 ദിവസമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്. നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളും 16 കാരന്‍ വിദ്യാര്‍ഥിയുടെ ഹരജി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അവസാനമാണ് ഏഴ് വയസുള്ള വിദ്യാര്‍ഥിയെ സ്‌കൂളിനെ ശുചി മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.