Connect with us

National

മോദി സര്‍ക്കറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടരുന്നു; വോട്ടെടുപ്പ് വൈകിട്ട് ആറിന്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടരുന്നു. ടിഡിപി അംഗ ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് പ്രമേയത്തില്‍ ചര്‍ച്ച നടക്കുക.വോട്ടെടുപ്പില്‍നിന്നും ശിവസേനയും ബിജു ജനതാദളും വിട്ടുനില്‍ക്കും. അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ 267 അംഗങ്ങളുടെ ഭൂരിപക്ഷമെ ആവശ്യമൊള്ളുവെന്നിരിക്കെ എന്‍ഡിഎ സര്‍ക്കാറിന് ലോക്‌സഭയില്‍ ഇപ്പോള്‍ 296 അംഗങ്ങളുടെ പിന്തുണയുണ്ട്. 18 എംപിമാരുള്ള എന്‍ഡിഎ സഖ്യ കക്ഷിയായ ശിവസേന വോട്ടെടുപ്പില്‍ വിട്ടു നില്‍ക്കുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിതന്നെയാണ്.

സര്‍ക്കാറിന് ഭീഷണിയില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം കുറയുന്നത് മോദി സര്‍ക്കാറിന് ഗുണകരമാകില്ല. ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി അധ്യക്ഷ്യന്‍ അമിത് ഷ ചര്‍ച്ച നടത്തിയെങ്കിലും ഫലപ്രദമായില്ല. അവിശ്വാസത്തെ എതിര്‍ത്തു കൊണ്ട് വോട്ട് ചെയ്യാന്‍ ശിവസേന ഇന്നലെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെങ്കിലും രാത്രിയോടെ പിന്‍വലിച്ചു. ഇതോടെയാണ് അമിത ഷ ചര്ച്ചക്കായി ശിവസേനയെ സമീപിച്ചത്. എന്നാല്‍ ഇന്ന രാവിലെയാണ് വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ശിവസേന പ്രഖ്യാപിച്ചത്.

Latest