ഇന്ന് ജനാധിപത്യത്തിന്റെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

Posted on: July 20, 2018 10:47 am | Last updated: July 20, 2018 at 10:47 am
SHARE

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ജനാധിപത്യത്തിലെ സുപ്രധാന ദിനമാണിന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സര്‍ക്കാറിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

എല്ലാ അംഗങ്ങളും ക്രിയാത്മകമായ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎ ഭരണഘടനയോടും ജനങ്ങളോടും കടപ്പെട്ടവരാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.