സംസ്ഥാനത്ത് ചരക്ക് ലോറി സമരം തുടങ്ങി

Posted on: July 20, 2018 10:26 am | Last updated: July 20, 2018 at 11:58 am
SHARE

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയതലത്തില്‍ നടക്കുന്ന അനശ്ചിതകാല സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തും ചരക്ക് ലോറി സമരം തുടങ്ങി. ഇതേത്തുടര്‍ന്ന് കേരളത്തിന് പുറത്തേക്കുള്ള ചരക്ക് നീക്കങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. 90,000ത്തോളം ലോറികളാണ് സമരത്തിലുള്ളത്.

ഡീസല്‍ വില , ഇന്‍ഷ്വറന്‍സ് പ്രീമിയം, ടോള്‍ എന്നിവയുടെ വില വര്‍ധന കുറക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തുന്നത്. രാജ്യത്തെ 80 ലക്ഷത്തോളം ലോറികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം തുടര്‍ന്നാല്‍ അത് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധനക്ക് കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here