Connect with us

National

കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം: ശിവസേനയും ബിജു ജനതാദളും വിട്ടുനില്‍ക്കും.

Published

|

Last Updated

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും ശിവസേനയും ബിജു ജനതാദളും വിട്ടുനില്‍ക്കും.ഉദ്ധവ് താക്കറെയാണ് വിശ്വാസ വോെട്ടടുപ്പിലെ ശിവസേനയുടെ നിലപാട് പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാനുള്ള ശിവസേന തീരുമാനം ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ശിവസേനയുടെ നിലപാട് വരും നാളുകളില്‍ ബിജെപിക്ക് പ്രതിസന്ധിയാകും. ഒഡീഷക്ക് സര്‍ക്കാറില്‍നിന്നും ഒന്നും കിട്ടിയില്ല അവിശ്വാസപ്രമേയ ചര്‍ച്ചകൊണ്ട് ഗുണവുമില്ല എന്ന നിലപാടാണ് ബിജു ജനതാദളിന്റേത്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍പോലും പങ്കെടുക്കേണ്ടയെന്നാണ് പാര്‍ട്ടി തീരുമാനം

അതേ സമയം എന്‍ഡിഎയിലെ സഖ്യ കക്ഷിയായ ശിവസേന അവസാന നിമിഷം ബിജെപിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. അവിശ്വാസത്തെ എതിര്‍ക്കാന്‍ അംഗങ്ങള്‍ക്ക് ഇന്നലെ പകല്‍ വിപ്പ് നല്‍കിയ ശിവസേന രാത്രി വിപ്പ് പിന്‍വലിച്ചതാണ് ബിജെപിയെ സമ്മര്‍ദത്തിലാക്കിയിരുന്നത്. ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത ഷ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയിരുന്നു. 18 എംപി മാരാണ് ശിവസേനക്കുള്ളത്.

Latest