മഴ ദുരിതം: വീട് തകര്‍ന്ന് പിതാവും മകനും മരിച്ചു

Posted on: July 20, 2018 9:33 am | Last updated: July 20, 2018 at 12:53 pm

ത്യശൂര്‍: ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വീട് തകര്‍ന്ന് പിതാവും മകനും മരിച്ചു.

വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍, മകന്‍ ബാബു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് വീട് തകര്‍ന്നത്.