Connect with us

Gulf

ചൈനീസ് പ്രസിഡൻറ് ഷി ചിന്‍പിങിന് യുഎഇയിൽ രാജകീയ വരവേല്‍പ്പ്

Published

|

Last Updated

അബുദാബി: മൂന്ന് ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങ് അബുദാബിയിലെത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ സീകരിച്ചു.

ചൈനീസ് പ്രസിഡണ്ടായി ഷി ചിന്‍പിങ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന സന്ദര്‍ശനത്തില്‍ ചൈനയും യു എ ഇ തമ്മില്‍ ദീര്‍ഘകാല പരസ്പര സഹകരണം ശക്താക്കാന്‍ ഉന്നതതല കൂടിക്കാഴ്ചകള്‍ അദ്ദേഹം നടത്തും. സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക നിലയമായ ലൂവ്രേ അബുദാബി, ചൈനീസ് പ്രസിഡണ്ട് സന്ദര്‍ശിക്കും.

ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങ്ങിനെ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ സഹകരണവും വാഗ്ദാനവും പ്രതീക്ഷിക്കുന്നു ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

യുഎഇ പ്രസിഡന്റ് ശെെഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. പ്രഥമ വനിത പെങ് ലിയുവാ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി