ആശുപത്രിയില്‍ കഴിയുന്ന വിഎസിന്റെ ആരോഗ്യനില തൃപ്തികരം

Posted on: July 19, 2018 8:51 pm | Last updated: July 19, 2018 at 8:51 pm
SHARE

തിരുവനന്തപുരം: രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. വിഎസ് ഇന്ന് ഉല്ലാസവാനായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവനന്തപുരം എസ് യു ടി റോയല്‍ ആശുപത്രിയിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്.

രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടാകുകയും ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വിഎസിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ അവസാനം ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് മടങ്ങി വന്ന അദ്ദേഹം പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇത് ഭേദമായതിന് പിന്നാലെയാണ് വീണ്ടും ആശുപത്രിയില്‍ എത്തിയത്.