Connect with us

Gulf

സഊദി ഇലക്ട്രിസിറ്റി പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു; ആദ്യ ഘട്ടത്തില്‍ 25 ലക്ഷം മീറ്ററുകള്‍

Published

|

Last Updated

റിയാദ് : ഇലക്ട്രിസിറ്റി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി ഇലക്ട്രിസിറ്റി കമ്പനി പുതിയ ഇരുപത്തി അഞ്ച് ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുവാന്‍ സഊദി കമ്പനിക്ക് കരാര്‍ നല്‍കിയതായി സൗഊദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

രണ്ടുമാസത്തിനകം പുതിയ മീറ്ററുകള്‍ സ്ഥാപിച്ചു തുടങ്ങും. മൂന്ന് വര്‍ഷത്തിനകം ഇരുപത്തി അഞ്ച് ലക്ഷം മീറ്ററുകള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷത്തിനകം സഊദി അറേബ്യയില്‍ പഴയ മീറ്ററുകള്‍ക്ക് പകരം പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.

Latest