Connect with us

National

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കേരളത്തിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജു കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

പാര്‍ലിമെന്റ് സമ്മേളനത്തിനിടെ ഇന്നസെന്റ് എംപിയോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മൂന്ന് ദിവസത്തിനകം റിജുജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തുമെന്നാണ് സൂചന.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കടലാക്രമണവും കാറ്റും മൂലം കനത്ത നാശനഷ്ടമാണ് കേരളത്തിലാകെ ഉണ്ടായിട്ടുളളത്. ഇത് കണക്കിലെടുത്ത് അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.