Connect with us

Kerala

പീഡനക്കേസ്: വീട്ടമ്മയെ അധിക്ഷേപിച്ചും ആരോപണങ്ങള്‍ നിഷേധിച്ചും വൈദികന്റെ വീഡിയോ

Published

|

Last Updated

കോട്ടയം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. അബ്രഹാം വര്‍ഗീസ് ആരോപണങ്ങള്‍ നിഷേധിച്ചും പരാതിക്കാരിയെ അപമാനിച്ചും രംഗത്ത്. യൂട്യൂബ് വീഡിയോയിലാണ് അബ്രഹാം വര്‍ഗീസിന്റെ വിശദീകരണം. വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്ന് പറയുന്ന സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്ന് അബ്രഹാം വര്‍ഗീസ് വീഡിയോയിലൂടെ പറയുന്നു.

പതിനാറാം വയസ്സില്‍ താന്‍ പീഡിപ്പിച്ചു എന്നാണ് വീട്ടമ്മ പറയുന്നത്. എന്നാല്‍, ആ സമയത്ത് താന്‍ ആന്ധ്രാ പ്രദേശില്‍ പ്രീ സെമിനാരിക്ക് പഠിക്കുകയായിരുന്നു. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച വീട്ടമ്മക്ക് സ്വഭാവ ദൂഷ്യം ഉണ്ടെന്നും പറയുന്നു. വിവാദമായതോടെ വീഡിയോ സന്ദേശം പിന്നീട് വൈദികന്‍ പിന്‍വലിച്ചു.

കേസില്‍ റിമാന്‍ഡിലുള്ള ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു, മൂന്നാംപ്രതി ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

ഗൗരവതരമായ കുറ്റമാണ് വൈദികര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വൈദികരുടെ അഭിഭാഷകന്‍ വ്യക്തമാക്കി