Connect with us

Kerala

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് മാരാകായുധങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

പത്തനംതിട്ട: അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരാകായുധങ്ങള്‍ കണ്ടെടുത്തു. പാറക്കോട് സ്വദേശി ശഫീഖിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. നാല് വടിവാള്‍, രണ്ട് മഴു, തോക്കിന് ഉപയോഗിക്കുന്ന തിരകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

മഹാരാജാസ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തുടനീളം പോലീസ് എസ്ഡിപിഐ കേന്ദ്രങ്ങളിലും പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആയിരുന്നു റെയ്ഡ്.

അഭിമന്യു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ആലപ്പുഴ ചേര്‍ത്തല അരൂക്കുറ്റി ജെ ഐ മുഹമ്മദ് (21) നെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാജാസ് കോളജില്‍ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും കോളജ് യൂനിറ്റ് പ്രസിഡന്റുമാണ് മുഹമ്മദ്. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്ക് പുറമെ കൊലപാതകത്തിനു ശേഷം രക്ഷപ്പെടാന്‍ പ്രതികളെ സഹായിച്ച തലശ്ശേരി സ്വദേശി ഷാജഹാനും പിടിയിലായിട്ടുണ്ട്.

Latest