Connect with us

Kerala

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടു; ഭക്ഷ്യവിഹിതം കൂട്ടില്ല; കോച്ച് ഫാക്ടറി ഉറപ്പില്ല; നിരാശാജനകമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ കാര്യത്തില്‍ അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള ഭക്ഷ്യവിഹിതം കേരളത്തിന് പുന:സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മോദിയുടെ നിലപാട് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഉറപ്പൊന്നും ലഭിച്ചില്ല. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയം ഉയര്‍ത്തിയെങ്കിലും മോദി പ്രതികരിച്ചില്ല. സ്ഥലമേറ്റെടുത്തു നല്‍കിയാല്‍ ശബരി റെയില്‍പാത നടപ്പാക്കുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടേത് നിഷേധാത്മക സമീപനമാണെന്ന് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

Latest