കത്വ കേസ്: പ്രതികളുടെ അഭിഭാഷകനെ സര്‍ക്കാറിന്റെ അഡീഷനല്‍ അഡ്വ. ജനറലാക്കി

Posted on: July 19, 2018 11:33 am | Last updated: July 19, 2018 at 11:33 am
SHARE

ശ്രീനഗര്‍: കത്വ പീഡനക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ ജമ്മു കശ്മീരിലെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി നിയമിച്ചു.
കത്വ കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അസീം സാവ്‌നേയെയാണ് എ എ ജിയായി നിയമിച്ചത്. നിയമനത്തെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവര്‍ രംഗത്തെത്തി. 31 അഭിഭാഷകരെയാണ് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍, ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍, ഗവണ്‍മെന്റ് അഡ്വക്കേറ്റ് എന്നീ സ്ഥാനങ്ങളില്‍ നിയമിച്ചത്. ഇവരില്‍ പതിനഞ്ച് പേര്‍ ഹൈക്കോടതിയിലെ കശ്മീര്‍ വിംഗില്‍ നിന്നും പതിനാറ് പേര്‍ ജമ്മു വിംഗില്‍ നിന്നുമുള്ളവരാണ്.

ജമ്മു വിഭാഗത്തില്‍ നിന്നുള്ള നിയമനത്തിലാണ് കത്വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ അസീം സാവ്‌നേ ഉള്‍പ്പെട്ടത്. ഇത് നീതിയുടെ ലംഘനമാണെന്നും ‘ബലാത്സംഗ സംസ്‌കാര’ത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മുന്‍ മുഖ്യമന്ത്രിയും പി ഡി പി മേധാവിയുമായ മെഹ്ബൂബ മുഫ്തി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here