Connect with us

Sports

ബോള്‍ട്ട് ശരിക്കും ഫുട്‌ബോളറാകുന്നു !

Published

|

Last Updated

സിഡ്‌നി: ട്രാക്കില്‍ വേഗക്കാറ്റായി മാറിയ ഉസൈന്‍ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പില്‍. ആസ്‌ത്രേലിയയിലെ എ ലീഗില്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സുമായി ബോള്‍ട്ടിന്റെ കരാര്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ആസ്‌ത്രേലിയന്‍ ക്ലബ്ബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എട്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ബോള്‍ട്ട് ആഗസ്റ്റില്‍ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പോടെയാണ് വിരമിച്ചത്.

എന്നാല്‍, ബാല്യം തൊട്ടേ ഫുട്‌ബോളിനോട് താത്പര്യമുള്ള ബോള്‍ട്ട് അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബ് ആരാധകനാണ്. കഴിഞ്ഞ മാസം നോര്‍വെയിലെ സട്രോസഗോഡ്‌സെറ്റ് ക്ലബ്ബിലും മാര്‍ച്ചില്‍ ജര്‍മനിയിലെ ബൊറുസിയ ഡോട്മുണ്ട് ക്ലബ്ബിലും പരിശീലനം നടത്തിയ ശേഷമാണ് ബോള്‍ട്ട് ആസ്‌ത്രേലിയയിലെ എ ലീഗ് ക്ലബ്ബില്‍ ട്രയല്‍സിനെത്തിയിരിക്കുന്നത്. ആറാഴ്ചയ നീണ്ടു നില്‍ക്കുന്ന ട്രയല്‍സ് അടുത്ത മാസം ആരംഭിക്കും. ഫുട്‌ബോള്‍ ഏജന്റായ ടോണി റാലിസാണ് കരാര്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്‌ത്രേലിയ ബോള്‍ട്ടിന്റെ കരാര്‍ നടപ്പിലാക്കാന്‍ പിന്തുണ നല്‍കുന്നുണ്ട്. എ ലീഗിന് ഒരു സൂപ്പര്‍മാനെ ആവശ്യമുണ്ട്. ബോള്‍ട്ടിനെ പോലൊരു പ്രശസ്തന്‍ എ ലീഗില്‍ കളിക്കുന്നത് വലിയ പ്രചാരമാകും- മറൈനേഴ്‌സ് ക്ലബ്ബ് സി ഇ ഒ ഷോന്‍ മിലെകാംപ് പറഞ്ഞു.
ഒക്ടോബറിലാണ് എ ലീഗ് സീസണിന് കിക്കോഫ്. സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കരാറാകും ബോള്‍ട്ട് ഒപ്പുവെക്കുക.

Latest