സിറാജുല്‍ഹുദ കെട്ടിടോദ്ഘാടന സമ്മേളനം ഇന്ന്

Posted on: July 19, 2018 10:40 am | Last updated: July 19, 2018 at 10:40 am
SHARE

കുറ്റിയാടി: സിറാജുല്‍ഹുദ എജ്യുക്കേഷനല്‍ കോംപ്ലക്‌സിന് കീഴില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയായ രണ്ട് പ്രധാന കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്കുള്ള സനദ് ദാനവും ഇന്ന് ഉച്ചക്ക് രണ്ടിന് കുറ്റിയാടിയില്‍ നടക്കും.
കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് എന്നി സ്ഥാപനങ്ങളുടെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും. അബൂദബി ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹ്മദ് മുഖ്യാതിഥിയായിരിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനക്കും സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീ സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കും.

ത്വാഹാ തങ്ങള്‍ സഖാഫി, ശൈഖ് ഉമര്‍ അബ്ദുല്ലത്വീഫ് സര്‍ഊനി, ശൈഖ് വലീദ് അബ്ദുര്‍റഹ്മാന്‍ സര്‍ഊനി, മന്ത്രി ടി പി രാമകൃഷ്ണന്‍, കര്‍ണാടക മന്ത്രി യു ടി ഖാദര്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, ഇ കെ വിജയന്‍ എം എല്‍ എ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി കെ റാശിദ് ബുഖാരി പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here