Connect with us

Eranakulam

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

Published

|

Last Updated

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരും ഇടുക്കി ഏലപ്പാറ സ്വദേശികളുമായ ജെറിന്‍ (22), ഉണ്ണി (20), വിജയന്‍, കിരണ്‍ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെറിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ പോയതായിരുന്നു സംഘം.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടി ലോറിയെ മറികടന്ന് എത്തിയ കാര്‍ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

Latest