Connect with us

Kerala

പന്തളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

Published

|

Last Updated

പന്തളം: പന്തളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കേസില്‍ ഒരു വിദ്യാര്‍ഥി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സഹപാഠിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇയാള്‍ മറ്റൊരു സഹപാഠിക്ക് കൈമാറുകയും ഇയാള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കിയെന്നുമാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest