അഭിമന്യുവിന്റെ കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

Posted on: July 18, 2018 9:45 pm | Last updated: July 19, 2018 at 9:42 am
SHARE

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സ്വദേശി ഷാനവാസ് ആണ് പിടിയിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ രാവിലെ പോലീസ് പിടികൂടിയിരുന്നു. കേരള കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കൊല നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദാണ്. ആദില്‍ എന്ന പ്രതിയെ ചോദ്യം ചെയ്തതിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.